< Back
Oman
Muscat Duty Free Cash Raffle
Oman

മസ്‌കത്ത് ഡ്യൂട്ടിഫ്രീ ക്യാഷ് റാഫിൽ; മലയാളിക്ക് 82 ലക്ഷം രൂപ സമ്മാനമായി ലഭിച്ചു

Web Desk
|
12 April 2023 9:44 PM IST

മസ്‌കത്ത് ഡ്യൂട്ടി ഫ്രീ 'ക്യാഷ് റാഫിൽ' നറുക്കെടുപ്പിലെ വിജയിയെ പ്രഖ്യാപിച്ചു. ഇത്തവണയും വിജയി പ്രവാസി മലയാളി ആണ്. തൃശൂർ സ്വദേശി ജിയോ തെക്കിനിയത്ത് ജേക്കബിനാണ് 'ദി ബിഗ് ക്യാഷ് ടിക്കറ്റ്' നറുക്കെടുപ്പിൽ ഏകദേശം 82 ലക്ഷം ഇന്ത്യൻ രൂപ സമ്മാനമായി ലഭിച്ചത്.

മസ്‌കത്ത് ഇൻറർനാഷണൽ എയർപോർട്ട് ലോഞ്ചിൽ വെച്ച് സർക്കാർ പ്രതിനിധികളുടെയും മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് വിജയിയെ തെരഞ്ഞെടുത്തത്.

എല്ലാവർക്കും റാഫിൽ നറുക്കെടുപ്പ് മത്സരത്തിൽ പങ്കെടുത്ത് വിജയിക്കാൻ ഇനിയും അവസരമുണ്ടെന്ന് മസ്‌കത്ത് ഡ്യൂട്ടി ഫ്രീ അധികൃതർ പറഞ്ഞു. റാഫിൽ കൂപ്പൺ മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെയും ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.muscatdutyfree.com സന്ദർശിച്ചും റാഫിൾ ടിക്കറ്റുകൾ ഓൺലൈൻ ആയി വാങ്ങാൻ സാധിക്കും.


കൂടാതെ മസ്‌കത്ത് ഇന്റർനാഷണൽ എയർപോർട്ട് അറൈവലിൽ ഉള്ള പുതിയ റാഫിൾ കിയോസ്‌ക് വഴിയും ടിക്കറ്റുകൾ വാങ്ങാൻ അവസരമുണ്ട്. ഓൺലൈനായി രണ്ട് റാഫിൾ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് 10% പ്രമോഷൻ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വർഷമായി മസ്‌കത്ത് ഡ്യൂട്ടിഫ്രീ റാഫിൽ നറുക്കെടുപ്പ് നടത്തിവരുന്നു.

Similar Posts