< Back
Oman
രാജ്യത്തെ ഡിജിറ്റൽ‍ പരിവർത്തനം;മികച്ച മുന്നേറ്റവുമായി മസ്കത്ത്
Oman

രാജ്യത്തെ ഡിജിറ്റൽ‍ പരിവർത്തനം;മികച്ച മുന്നേറ്റവുമായി മസ്കത്ത്

Web Desk
|
7 Dec 2025 4:08 PM IST

ജനുവരി മുതൽ ഒക്ടോബർ വരെ 2,34,251 ഡിജിറ്റൽ ഇടപാടുകൾ പൂർത്തിയാക്കി

മസ്കത്ത്: നൂതന സാങ്കേതികവിദ്യകളിലും എഐ മേഖലയിലും വലിയ നിക്ഷേപം നടത്തിക്കൊണ്ട് ഒമാനിലെ ഡിജിറ്റൽ പരിവർത്തനത്തിൽ അതിവേഗം മുന്നേറുകയാണ് മസ്കത്ത്. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ മാസം വരെ മസ്‌കത്ത് ഗവർണറേറ്റിൽ ആകെ 2,34,251 ഡിജിറ്റൽ ഇടപാടുകൾ പൂർത്തിയാക്കി. കൂടാതെ, ഒൻപത് പുതിയ സർക്കാർ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്തു.

ഏകീകൃത മുനിസിപ്പൽ സംവിധാനത്തിനായുള്ള കൺസൾട്ടിംഗ് സേവനങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയാക്കി. എസ്എംഎസ്, ഇലക്ട്രോണിക് പേയ്‌മെന്റ് പ്ലാറ്റ്‌ഫോം എന്നിവ കൂടുതൽ മെച്ചപ്പെടുത്തി. മസ്‌കത്ത് കമ്മ്യൂണിക്കേഷൻസ് സെന്ററിനായുള്ള സാങ്കേതികവിദ്യകളുടെ വികസനവും നടന്നു. അതോടൊപ്പം കൊതുകുകളെ പിടിക്കാൻ സ്മാർട്ട് കെണികൾ, തെരുവുനായ്ക്കളെ പിടികൂടാൻ ഇലക്ട്രോണിക് കെണികൾ, ആധുനിക ജലസേചന സംവിധാനങ്ങൾ എന്നിവയും നടപ്പാക്കി.

Similar Posts