< Back
Oman

Oman
മസ്കത്ത് വിമാനത്താവളത്തിൽ നിയന്ത്രണം; ടിക്കറ്റുള്ള യാത്രക്കാർക്ക് മാത്രം ടെർമിനലിനുള്ളിലേക്ക് പ്രവേശനം
|7 March 2026 1:12 PM IST
യാത്രയാക്കാനും സ്വീകരിക്കാനും എത്തുന്നവർക്ക് പ്രവേശിക്കാനാകില്ല
മസ്കത്ത്: ഒമാനിലെ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനുമായി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി 'ഒമാൻ എയർപോർട്ട്സ്'. വിമാന ടിക്കറ്റ് കൈവശമുള്ള യാത്രക്കാർക്ക് മാത്രമേ ഇനി മുതൽ വിമാനത്താവള ടെർമിനലിനുള്ളിലേക്ക് പ്രവേശനം അനുവദിക്കൂ.
വിമാനം പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പ് മാത്രമായിരിക്കും യാത്രക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കുക. നിശ്ചിത സമയത്തിന് ഏറെ നേരത്തെ എത്തുന്നവർക്ക് പ്രവേശനം ലഭിക്കില്ല. യാത്രക്കാരെ യാത്രയാക്കാൻ എത്തുന്ന ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ടെർമിനലിനുള്ളിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടാവില്ല. യാത്രക്കാർ ഈ പുതിയ സുരക്ഷാ ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.