< Back
Oman
Muscat International Book Fair postponed
Oman

മേഖലയിലെ സംഭവവികാസങ്ങൾ: മസ്‌കത്ത് അന്താരാഷ്ട്ര പുസ്തക മേള മാറ്റിവച്ചു

Web Desk
|
9 March 2026 2:33 PM IST

30-ാമത് എഡിഷൻ മാർച്ച് 26 മുതൽ ഏപ്രിൽ 5 വരെയായിരുന്നു

മസ്‌കത്ത്: മേഖലയിലെ സംഭവവികാസങ്ങൾ കണക്കിലെടുത്ത് മസ്‌കത്ത് അന്താരാഷ്ട്ര പുസ്തക മേള ഒമാൻ മാറ്റിവച്ചു. 30-ാമത് എഡിഷൻ മാർച്ച് 26 മുതൽ ഏപ്രിൽ 5 വരെയായിരുന്നു നടക്കാനിരുന്നത്. ഇൻഫർമേഷൻ മന്ത്രിയും മേളയുടെ മെയിൻ കമ്മിറ്റി ചെയർമാനുമായ ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസിയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.



Similar Posts