< Back
Oman

Oman
മസ്‌കത്ത് കെ.എം.സി.സി നേതൃസംഗമം നടത്തി
|30 Nov 2022 6:24 PM IST
മസ്‌കത്ത് കെ.എം.സി.സി കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തിൽ സിംബയോസിസ് ലീഡേഴ്സ് കണക്ട് 2022 എന്ന പേരിൽ നേതൃസംഗമം സംഘടിപ്പിച്ചു.
മലപ്പുറം മുനിസിപ്പാലിറ്റി ചെയർ പേഴ്‌സണും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ മുജീബ് കാടേരി മുഖ്യ പ്രഭാഷണം നടത്തി. മസ്‌കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് റയീസ് അഹ്മദ്, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, മുപ്പത്തിമൂന്ന് ഏരിയ കമ്മറ്റികളുടെയും പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ, ഹരിത സാന്ത്വനം കൺവീനർ എന്നിവരും ലീഡേഴ്സ് മീറ്റിൽ പങ്കെടുത്തു.