< Back
Oman
മസ്‌കത്ത് കെഎംസിസി സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 9ന്
Oman

മസ്‌കത്ത് കെഎംസിസി സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 9ന്

Web Desk
|
4 May 2025 4:26 PM IST

നോർത്ത് മബേല പ്രൈം മെഡിക്കൽ സെന്ററിലാണ് ക്യാമ്പ് ഒരുക്കുക്കുന്നത്

മസ്‌കത്ത്: മസ്‌കത്ത് കെഎംസിസി സ്വകാര്യ ആശുപത്രിയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നോർത്ത് മബേല പ്രൈം മെഡിക്കൽ സെന്ററിലാണ് ക്യാമ്പ് ഒരുക്കുക്കുന്നത്. മെയ് 9ന് രാവിലെ 10 മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ പ്രാഥമിക പരിശോധനകൾക്ക് പുറമെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനവും ഉണ്ടാകും. പ്രവാസികൾ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. സീബ്, മബേല, അൽ ഖൂദ്, റുസൈൽ കെഎംസിസി ഏരിയകൾ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

Similar Posts