< Back
Oman
മസ്‌കത്ത് മുനിസിപ്പാലിറ്റി അൽ അമീറാത്ത് വിലായത്തിൽ പുതിയ പാർക്ക് പ്രഖ്യാപിച്ചു
Oman

മസ്‌കത്ത് മുനിസിപ്പാലിറ്റി അൽ അമീറാത്ത് വിലായത്തിൽ പുതിയ പാർക്ക് പ്രഖ്യാപിച്ചു

Web Desk
|
17 July 2024 4:19 PM IST

6000 ചതുരശ്ര മീറ്റർ വിസതൃതിയുള്ള പാർക്കിൽ വിശ്രമ കേന്ദ്രങ്ങളും കളിസ്ഥലങ്ങളും നിർമിക്കും

മസ്‌കത്ത് : മസ്‌കത്ത് മുനിസിപ്പാലിറ്റി അൽ അമീറാത്ത് വിലായത്തിൽ പുതിയ പാർക്ക് പ്രഖ്യാപിച്ചു .അമീറാത്ത് വിലായത്തിലെ അൽ നഹ്ദയിൽ 6000 ചതുരശ്ര മീറ്റർ വിസതൃതിയുള്ള പുതിയ പാർക്കാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി അവതരിപ്പിച്ചത്. വർഷം മുഴുവൻ പുഷ്പിച്ചു നിൽക്കുന്നതിന് അത്യാധുനിക ജലസേചന സംവിധാനമാണ് പൂന്തോട്ടത്തിൽ ഒരുക്കിയിരിക്കുന്നത്. സന്ദർശകർക്ക് വിശ്രമിക്കാനായി പ്രത്യേക സൗകര്യങ്ങളോടെ ഇരിപ്പിടങ്ങളുണ്ട്. സൂര്യാസ്തമയത്തിന് ശേഷവും പൂന്തോട്ടം സന്ദർശിക്കാവുന്ന വിധത്തിൽ ലൈറ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പ്രത്യേക നടപ്പാതകൾ,കുട്ടികൾക്ക് സുരക്ഷിതമായി കളിക്കാനായി കളിസ്ഥലം, ഫുട്‌ബോൾ ഗ്രൗണ്ട് എന്നിവയും ഗാർഡനിൽ സജ്ജമാക്കും.

Similar Posts