< Back
Oman

Oman
മാലിന്യം അശ്രദ്ധമായി വലിച്ചെറിയുന്നവര്‍ ജാഗ്രതൈ! കടുത്ത നടപടികളുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി
|18 May 2022 11:03 AM IST
മാലിന്യം അശ്രദ്ധമായി വലിച്ചെറിയുന്നവര്‍ക്കെതിരെ കടുത്ത നടപടികളെടുക്കുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. തുറസ്സായ സ്ഥലങ്ങളിലോ താഴ്വരകളിലോ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് 1000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
എല്ലാ മാലിന്യങ്ങളും ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നതിനുള്ള നിയമങ്ങള്‍ കൃത്യമായി തന്നെ പാലിക്കണം. തെറ്റുകള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ ഇരട്ടിയാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.