< Back
Oman
Muscat nights start tomorrow
Oman

ഇനി ആഘോഷ രാവുകൾ...; മസ്‌കത്ത് നൈറ്റ്സിന് നാളെ തുടക്കം

Web Desk
|
31 Dec 2025 6:40 PM IST

2026 ജനുവരി 31 വരെയാണ് പരിപാടി

മസ്‌കത്ത്: ആഘോഷ രാവുകൾ സമ്മാനിക്കുന്ന മസ്‌കത്ത് നൈറ്റ്സിന് നാളെ തുടക്കം. 2026 ജനുവരി 31 വരെയാണ് പരിപാടി. വിവിധവേദികളിലായാണ് പരിപാടികൾ നടക്കുക. ഖുറം നാച്ച്വറൽ പാർക്ക്, നസീം ഗാർഡൻ, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഗ്രൗണ്ടുകൾ, സീബ് ബീച്ച്, വാദി അൽ ഖൂദ്, ഖുറിയാത്ത്, ആമിറാത്ത് പാർക്ക്, ബൗഷർ സാൻഡ്‌സ്, റോയൽ ഓപ്പറ ഹൗസ് മസ്‌കത്ത് എന്നിവിടങ്ങളിലാണ് ഫെസ്റ്റിവൽ. എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 11 വരെ പൊതുജനങ്ങൾക്കായി പ്രവേശനം അനുവദിക്കും. വാരാന്ത്യങ്ങളിൽ കൂടുതൽ സമയം ഉണ്ടായിരിക്കും. ചില ദിവസങ്ങൾ കുടുംബങ്ങൾക്കും സ്ത്രീകൾക്കും ആഘോഷങ്ങൾ ആസ്വദിക്കാൻ വേണ്ടി നീക്കിവക്കും.

ഓരോ വേദിയിലും വ്യത്യസ്തമായ പരിപാടികളാണ് നടക്കുക. ഖുറം നാച്ചുറൽ പാർക്കിൽ ഖുറം നാച്ചുറൽ പാർക്കിൽ പ്രകൃതി ആസ്വദിക്കാം. അതേസമയം ആമിറാത്ത് പബ്ലിക് പാർക്ക് ഹെറിറ്റേജ് വില്ലേജിന് ആതിഥേയത്വം വഹിക്കും. ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ വേദിയിൽ സർക്കസ് പ്രകടനങ്ങളും ഇന്ററാക്ടീവ് വിദ്യാഭ്യാസ ആക്ടിവിറ്റികൾ അരങ്ങേറും. അതേസമയം, റോയൽ ഓപ്പറ ഹൗസ് മസ്‌കത്ത് ഫാഷൻ വീക്കിന് ആതിഥേയത്വം വഹിക്കും.

സുർ അൽ ഹദീദിലെ സീബ് ബീച്ച് ബീച്ച് ഫുട്‌ബോൾ, വോളിബോൾ ടൂർണമെന്റുകൾക്കുള്ള സ്‌പോർട്‌സ് ഹബ്ബാകും. പ്രഭാത ഫിറ്റ്‌നസ് സെഷനുകളും സൗഹൃദ മത്സരങ്ങളും നടക്കും.

ഖുറിയാത്തിലെ ഭൂമിശാസ്ത്രപരമായ ആകർഷണീയത ഫെസ്റ്റിവലിന് മാറ്റേകും. വാദി അൽ ഖൂദ് സാഹസികതയുടെയും യുവാക്കളുടെ പ്രവർത്തനങ്ങളുടെയും കേന്ദ്രമായി മാറും. പ്രൊഫഷണൽ കാർ ഡ്രിഫ്റ്റിംഗ് ഷോകൾക്കൊപ്പം സിപ്പ്‌ലൈനിങ് പോലുള്ള ഔട്ട്‌ഡോർ വിനോദങ്ങൾ നടക്കും.

Similar Posts