< Back
Oman
വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിൽ   ഡിംസബർ 16ന് സംഗീത വിരുന്ന്
Oman

വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിൽ ഡിംസബർ 16ന് സംഗീത വിരുന്ന്

Web Desk
|
7 Dec 2022 10:51 AM IST

ഗ്ലോവിങ് സ്റ്റാർസ് വാട്സ് ആപ്പ് കൂട്ടായ്മ അവതരിപ്പിക്കുന്ന സംഗീത, നൃത്ത പരിപാടി ഡിംസബർ 16ന് മസ്‌കത്ത് റൂവി അൽ ഫലാജ് ഹോട്ടലിൽ നടക്കും. വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിൽ സംഗീത വിരുന്നും ഡോ. ആഷിഖ് നവാലിന്റെ നൃത്തവും ഉൾപ്പെടുന്ന പരിപാടിയിൽ വിവിധ കലാകാരൻമാർ അണിനിരക്കും.

പരിപാടിയിലൂടെ ലഭിക്കുന്ന തുക കലാകാരൻമാരുടെ ക്ഷേമത്തിനായി ചെലവഴിക്കുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 16ന് വൈകുന്നേരം ഏഴ് മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ 1,200 പേർ പങ്കെടുക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

Similar Posts