< Back
Oman
Muslim League Platinum Jubilee Celebration
Oman

മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം സംഘടിപ്പിച്ചു

Web Desk
|
14 March 2023 12:15 AM IST

സലാല കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി മുസ്‌ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സംഘടിപ്പിച്ചു. കെ.എം.സി.സി ഹാളിൽ നടന്ന പരിപാടി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് സി.പി മൊയ്തു അധ്യക്ഷത വഹിച്ചു. ഹുസൈൻ കാച്ചിലോടി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയുടെ സമാധാനപരമായ കെട്ടുറപ്പും പുരോഗതിയും ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ അവകാശ സംരക്ഷണവുമാണ് ലീഗിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പ്രഭാഷണത്തിൽ പറഞ്ഞു.

അസീസ് ഹാജി മണിമല, ഹുസൈൻ കാച്ചിലോടി, ഹുസൈൻ കണ്ണൂർ, യൂസുഫുൽ കാസിമി, ഹുസൈൻ ദാരിസ് എന്നിവർക്ക് മൊമന്റൊ നൽകി. ഷബീർ കാലടി, റഷീദ് കൽപറ്റ എന്നിവർ ആശംസകൾ നേർന്നു. യൂസുഫുൽ ഖാസിം, റസാക്ക് ശ്രീകണ്ടാപുരം, സ്വാലിഹ് തലശ്ശേരി എന്നിവർ സംസാരിച്ചു. സൈഫുദ്ധീൻ, റഷീദ് നാലകത്ത്, ഷഫീഖ് തങ്ങൾ, മുസ്തഫ കണ്ണൂർ എന്നിവർ നേതൃത്വം നൽകി.

Similar Posts