< Back
Oman
Mwasalat to introduce sleeper buses
Oman

ഒമാനിൽ ബസ് യാത്ര ഇനി എളുപ്പം..; റിയൽ-ടൈം പാസഞ്ചർ ഇൻഫർമേഷൻ സംവിധാനവുമായി മുവാസലാത്ത്

Web Desk
|
9 Sept 2025 2:31 PM IST

ആദ്യഘട്ടത്തിൽ റൂവി, ബുർജ് അൽ സഹ്‌വ ടെർമിനലുകളിൽ

മസ്‌കത്ത്: ഒമാനിലെ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത്, ഒമാനിലെ ബസ് സ്റ്റേഷനുകളിലും സ്റ്റോപ്പുകളിലും റിയൽ-ടൈം പാസഞ്ചർ ഇൻഫർമേഷൻ (ആർടിപിഐ) സംവിധാനം സ്ഥാപിക്കുന്നു. ആദ്യഘട്ടത്തിൽ റൂവി, ബുർജ് അൽ സഹ്വ ടെർമിനലുകളിലാണ് സംവിധാനം ആരംഭിക്കുക. ഉപയോക്താക്കൾക്ക് ദീർഘദൂര, സിറ്റി ബസുകൾ വരുന്ന, പുറപ്പെടുന്ന സമയങ്ങൾ അറിയാൻ പദ്ധതി സഹായിക്കുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അതനുസരിച്ച് അവരുടെ യാത്രകൾ ആസൂത്രണം ചെയ്യാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി.

'നൂതന സ്മാർട്ട് സൊല്യൂഷനുകളിലൂടെ പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. തിരഞ്ഞെടുത്ത ബസ് സ്റ്റേഷനുകളിലും ഒറ്റപ്പെട്ട ബസ് സ്റ്റോപ്പുകളിലും ആർടിപിഐ സ്‌ക്രീനുകൾ സ്ഥാപിക്കും' സെപ്റ്റംബർ 15 ന് ഇതിനായുള്ള ടെൻഡർ തയാറാക്കും.

നിലവിൽ, യാത്രക്കാർക്ക് ബസ് സമയം മൊബൈൽ ആപ്ലിക്കേഷനുകൾ വഴി ട്രാക്ക് ചെയ്യാൻ കഴിയും. ആർടിപിഐ ഡിജിറ്റൽ സ്‌ക്രീനുകൾ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുക. സ്ഥലങ്ങൾ, എത്തിച്ചേരൽ സമയം, സേവന തടസ്സങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെയുള്ള തത്സമയ വിവരങ്ങൾ ബസിൽ നിന്ന് സ്വീകരിക്കുന്ന ഒരു കേന്ദ്ര സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കും. തുടർന്ന് ഡാറ്റ പ്രോസസ്സ് ചെയ്ത് ബസ് സ്റ്റോപ്പുകളിലെ ഡിജിറ്റൽ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കും.

ബസ് എത്തിച്ചേരൽ സമയം, സേവന അലേർട്ടുകൾ, കാലാവസ്ഥാ മുന്നറിയിപ്പുകൾ, പരസ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ കാണിക്കുന്നതിനായി സ്‌ക്രീനുകൾ രൂപകൽപ്പന ചെയ്യാൻ കഴിയും.

Similar Posts