< Back
Oman
ദേശീയ ദിനാഘോഷം; സലാലയിൽ ഐക്യദാർഢ്യ മാർച്ച് ഇന്ന്
Oman

ദേശീയ ദിനാഘോഷം; സലാലയിൽ ഐക്യദാർഢ്യ മാർച്ച് ഇന്ന്

Web Desk
|
17 Nov 2022 6:33 AM IST

ഇന്ത്യൻ സമൂഹം പങ്കാളികളാകും

ഒമാന്റെ അമ്പത്തി രണ്ടാം ദേശീയ ദിനത്തോടനുബന്ധിച്ച് സലാല വാലി ഓഫീസ് സംഘടിപ്പിക്കുന്ന ഐക്യാദാർഢ്യ മാർച്ച് ഇന്ന് വൈകിട്ട് നടക്കും. മാർച്ചിൽ ഇന്ത്യൻ സമൂഹം സോഷ്യൽ ക്ലബ്ബിന്റെ ബാനറിൽ അണിനിരക്കുമെന്ന് പ്രസിഡന്റ് രാകേഷ് കുമാർ ജാ അറിയിച്ചു. ഇതിനായി എല്ലാ ഇന്ത്യക്കാരും വൈകിട്ട് 3.45ന് സുൽത്താൻ ഖാബൂസ് മസ്ജിദ് പരിസരത്ത് എത്തിച്ചേരണം.

മാർച്ചിൽ സ്വദേശികളെ കൂടാതെ സലാലയിൽ വസിക്കുന്ന പ്രവാസികളും പങ്കാളികളാകും. സുൽത്താൻ ഖാബൂസ് മസ്ജിദ് പരിസരത്ത് നിന്നാരംഭിക്കുന്ന മാർച്ച് ഹാഫ പാലസിലാണ് അവസാനിക്കുക. ഇക്കുറി ദേശീയ ആഘോഷം സലാലയിൽ നടക്കുന്നതിനാൽ വലിയ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. നഗരം മുഴുവൻ കൊടി തോരണങ്ങൾ കൊണ്ടും അലങ്കാര വിളക്കുകളാലും നിറഞ്ഞിരിക്കുകയാണ്.

Similar Posts