< Back
Oman
National Payment Card launches in Oman
Oman

ഇനി കളി മാറും; ഒമാനിൽ നാഷണൽ പേയ്മെന്റ് കാർഡ് പുറത്തിറക്കുന്നു

Web Desk
|
2 Sept 2025 11:23 AM IST

ലക്ഷ്യം സുരക്ഷിതവും സൗകര്യപ്രദവുമായ പേയ്മെന്റ്

മസ്‌കത്ത്: സെൻട്രൽ ബാങ്ക് ഓഫ് ഒമാ(CBO)ന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ രാജ്യത്തെ ബാങ്കുകൾ ദേശീയ പേയ്മെന്റ് കാർഡ് പുറത്തിറക്കാൻ ഒരുങ്ങുന്നു, രാജ്യത്തിന്റെ സാമ്പത്തിക, ഡിജിറ്റൽ പേയ്മെന്റ് വികസനത്തിൽ സുപ്രധാന നാഴികക്കല്ലാകുമിത്. ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും ഒരുപോലെ സുരക്ഷിതവും സുഗമവും സൗകര്യപ്രദവുമായ പേയ്മെന്റ് സൗകര്യം നൽകുകയാണ് പുതിയ കാർഡ് ലക്ഷ്യമിടുന്നത്.

സുൽത്താനേറ്റിന്റെ ഡിജിറ്റൽ പേയ്മെന്റ് രംഗത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും പേയ്മെന്റ് മേഖലയിൽ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതിനും പൂർണമായും സംയോജിത ദേശീയ പേയ്മെന്റ് സംവിധാനത്തിലേക്കുള്ള ഒമാന്റെ മുന്നേറ്റം പൂർത്തിയാക്കുന്നതിനുമുള്ള പ്രധാന ചുവടുവയ്പ്പാണ് ഈ സംരംഭം.


പ്രാദേശിക ബാങ്കുകളും ലൈസൻസുള്ള പേയ്മെന്റ് സേവന ദാതാക്കളും നൽകുന്ന കാർഡ്, ഏകീകൃത ദേശീയ സംവിധാനത്തിൽ ഓൺലൈനിലും പോയിന്റ്-ഓഫ്-സെയിൽ ടെർമിനലുകളിലും സുരക്ഷിതമായും കാര്യക്ഷമമായും ഇടപാടുകൾ നടത്താൻ ഉപയോക്താക്കളെ സഹായിക്കും.

ദേശീയ കാർഡ് സാമ്പത്തിക രംഗത്ത് എല്ലാവർക്കുമുള്ള പരിഗണന വർധിപ്പിക്കുമെന്നും വിദേശ പേയ്മെന്റ് പരിഹാരങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും ഒമാന്റെ ബാങ്കിംഗ്, പേയ്മെന്റ് ഇൻഫ്രാസ്ട്രക്ചറിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുമെന്നും അധികാരികൾ പ്രതീക്ഷിക്കുന്നു.

Similar Posts