ലോകത്തിന്റെ രുചികൾ ഒരു മേൽക്കൂരയിൽ ഒരുക്കി സലാലയിൽ നെസ്റ്റോ ഭക്ഷ്യമേള
|ഒമാനി, ഇന്ത്യൻ, പാകിസ്താൻ, ബംഗ്ലാദേശ് ഭക്ഷ്യ വിഭവങ്ങളുടെ ഒരു കലവറയാണ് ഇവിടെയുള്ളത്
സലാല: ‘ടേസ്റ്റ് ഓഫ് ദോഫാർ’ എന്ന പേരിൽ സലാലയിലെ ഔഖദ്, സാദ നെസ്റ്റോ ഹൈപ്പർ മാർക്കറ്റുകളിൽ വിപുലമായ ഭക്ഷ്യമേളക്ക് തുടക്കമായി. ഔഖദ് നെസ്റ്റോയിൽ നടന്ന ചടങ്ങിൽ സ്വദേശി പ്രമുഖൻ മുഹമ്മദ് അബ്‌ദുൽ കരീം ഭക്ഷ്യമേള ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ മാനേജ്‌മന്റ് പ്രതിനിധികളും സംബന്ധിച്ചു.
സെപ്റ്റംബർ 24 മുതൽ 30 വരെ വൈകിട്ട് 6 മുതൽ രാത്രി 11 വരെയാണ് ഭക്ഷ്യമേളയുണ്ടാവുക. ദോഫാറിന്റെ സമ്പന്നമായ ഭക്ഷ്യ പാരമ്പര്യത്തെയും ലോകത്തിന്റെ വിവിധ പരമ്പരാഗത ഭക്ഷണ രീതികളെയും സമന്വയിപ്പിക്കുന്നതാണ് ഭക്ഷ്യമേള. വിശേഷിച്ച് ഒമാനി, ഇന്ത്യൻ, പാകിസ്താൻ, ബംഗ്ലാദേശ് ഭക്ഷ്യ വിഭവങ്ങളുടെ ഒരു കലവറയാണ് ഇവിടെയുള്ളത്. വൈവിധ്യമാർന്ന ഭക്ഷണ സ്റ്റാളുകൾ, ലൈവ് പാചകം, ആകർഷകമായ പ്രമോഷനുകൾ എന്നിവയിലൂടെ ഭക്ഷ്യമേള ഒരു ഷോപ്പിംഗ് അനുഭവമായിരിക്കും.ഹോട്ട് ഫുഡ്, പച്ചക്കറി ,വെജിറ്റബിൾ, ഗ്രോസറി, ഡിപ്പാർട്ട്മെന്റ് സ്റ്റോർ തുടങ്ങിയവയിലും പ്രമോഷനുള്ളതായി മാനേജ്‌മന്റ് പ്രതിനിധികൾ അറിയിച്ചു.
ഔഖദ് സാദ നെസ്റ്റോകളിൽ പ്രത്യേകം തയ്യാറക്കിയ ഇടത്തിലാണ് മേള അരങ്ങേറുന്നത്. കുടുംബങ്ങൾക്കും സന്ദർശകർക്കും പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്.