< Back
Oman

Oman
ഒമാനിലെ ദാഖിലിയ ഗവര്‍ണറ്റേില്‍ പുതിയ ഗുഹ കണ്ടെത്തി
|15 March 2022 10:12 AM IST
ഒമാനി ഗുഹപര്യവേക്ഷണ സംഘം ദാഖിലിയ ഗവര്‍ണറ്റേില്‍ പുതിയ ഗുഹ കണ്ടെത്തി. നിസ്വ വിലായത്തിലെ ജബല്‍ അഖ്ദറിലുള്ള സഫി സഹ്റ ഗ്രാമത്തിലാണ് പുതിയഗുഹ സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സുല്‍ത്താനേറ്റിലെ നൂറിലധികം ഗുഹകള്‍ പര്യവേക്ഷണം ചെയ്യുകയും രേഖപ്പെടുത്തുകയും ചെയ്ത ഒമാനി കേവ്‌സ് പര്യവേക്ഷണ സംഘത്തിന്റെ പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ ഗുഹയും കണ്ടെത്തിയിരിക്കുന്നത്.
സാഫി സഹ്റ പ്രദേശത്ത് താമസിക്കുന്നവരാണ് ഗുഹാപ്രദേശം കണ്ടെത്തുന്നതിനായ പര്യവേക്ഷരെ സഹായിച്ചത്. പുതിയ ഗുഹ കണ്ടെത്തിയതോടെ ഈ പ്രദേശം പൈതൃക വിനോദസഞ്ചാര കേന്ദ്രമാക്കിമാറ്റി നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകര്‍ശിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.