< Back
Oman
റൂവി മലയാളി അസോസിയേഷന് പുതിയ നേതൃത്വം
Oman

റൂവി മലയാളി അസോസിയേഷന് പുതിയ നേതൃത്വം

Web Desk
|
9 March 2026 4:47 PM IST

മസ്‌കത്ത്: റൂവി മലയാളി അസോസിയേഷന്റെ 2026-2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും കൗൺസിൽ അംഗങ്ങളെയും പൊതുയോഗം തിരഞ്ഞെടുത്തു. ഫൈസൽ ആലുവ (പ്രസിഡന്റ്), ഡോ. മുജീബ് അഹമ്മദ് (ജനറൽ സെക്രട്ടറി), സന്തോഷ് കെ. ആർ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിയിൽ ഷാജഹാൻ, സുജിത് സുഗുണൻ (വൈസ് പ്രസിഡന്റുമാർ), എബി, സുഹൈൽ (ജോയിന്റ് സെക്രട്ടറിമാർ), സുജിത് പത്മകുമാർ (അസിസ്റ്റന്റ് ട്രഷറർ), ഷാംജി ബാബു (സ്പോർട്സ് വിങ് കൺവീനർ), ആഷിഖ് (മീഡിയ കൺവീനർ), സച്ചിൻ (ഐ.ടി കോഓർഡിനേറ്റർ), ബിൻസി സിജോ (വനിതാ വിങ് കൺവീനർ), ലക്ഷ്മി വിജേഷ് (വനിതാ വിങ് ജോയിന്റ് കൺവീനർ), നീതു ജിതിൻ (പ്രോഗ്രാം കോഓർഡിനേറ്റർ), ആഷ്‌ന റോഷൻ (പ്രോഗ്രാം ജോയിന്റ് കോഓർഡിനേറ്റർ) എന്നിവരും കൗൺസിൽ അംഗങ്ങളായി ജയശങ്കർ, അമീൻ, ടോണി, നാസർ, ലിജേഷ്, വിദ്യ ജയശങ്കർ, സജിത് രാജൻ, വിജേഷ്, റോഷൻ എന്നിവരും ചുമതലയേറ്റു. വരും വർഷങ്ങളിൽ പ്രവാസി മലയാളികൾക്കായി അസോസിയേഷന്റെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായി ശക്തിപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Tags :
Similar Posts