< Back
Oman

Oman
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന് പുതിയ ഭാരവാഹികൾ
|21 March 2023 4:58 PM IST
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ 2023-24 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സന്തോഷ് കുമാർ വി(കൺവീനർ), വിജയൻ കെ.വി (കോ കൺവീനർ), അംബുജാക്ഷൻ എം.കെ(ഖജാൻജി) എന്നിവരോടൊപ്പം വിവിധ ഉപവിഭാഗങ്ങളുടെ സെക്രട്ടറിമാരെയും തിരഞ്ഞെടുത്തു.
നൗഫൽ പുനത്തിൽ (സാമൂഹ്യ ക്ഷേമം), സന്തോഷ് എരിഞ്ഞേരി (കായിക വിഭാഗം), ശ്രീവിദ്യ രവീന്ദ്രൻ (ബാല വിഭാഗം), ജഗദീഷ് കെ (സാഹിത്യ വിഭാഗം), ശ്രീജ രമേഷ് (വനിതാ വിഭാഗം), വിനോദ് കുമാർ എം.എസ് (ശാസ്ത്ര സാങ്കേതിക വിഭാഗം) എന്നിവരാണ് വിവിധ ഉപവിഭാഗങ്ങളുടെ സെക്രട്ടറിമാർ.
കെ.വി വിജയൻ കലാ വിഭാഗം സെക്രട്ടറിയുടെ അധിക ചുമതല കൂടി വഹിക്കും. മാർച്ച് പത്തിന് ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ ചേർന്ന കേരള വിഭാഗം അംഗങ്ങളുടെ പൊതുയോഗമാണ് ഐകകണ്‌ഠ്യേന ഭാരവാഹികളെ തെരഞ്ഞെടുത്തത്. രണ്ട് വർഷമാണ് പുതിയ ഭരണസമിതിയുടെ കാലാവധി.