< Back
Oman
New office bearers for NSS Salalah
Oman

എൻ.എസ്.എസ് സലാലക്ക് പുതിയ ഭാരവാഹികൾ

Web Desk
|
25 March 2025 2:18 PM IST

ദിൽരാജ് നായർ പ്രസിഡന്റ്, മണികണ്ഠൻ നായർ ജനറൽ സെക്രട്ടറി

സലാല: നായർ സർവ്വീസ് സൊസൈറ്റി (എൻ.എസ്.എസ്) സലാല, 2025-26 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ദിൽരാജ് നായർ പ്രസിഡന്റും മണികണ്ഠൻ നായർ ജനറൽ സെക്രട്ടറിയും ഷിജു നമ്പ്യാർ ട്രഷററുമാണ്.

ഡി. ഹരികുമാർ ചേർത്തല, ബിജു സി. നായർ എന്നിവർ വൈസ് പ്രസിഡന്റുമാരാണ്. അജിത് കുമാർ, അനിൽ കുമാർ എന്നിവരാണ് ജോ. സെക്രട്ടറിമാർ. സുമേഷ് ജോ.ട്രഷററാണ്. കീർത്തി അഭിലാഷ്, ശിനിത സാജൻ എന്നിവരാണ് വനിത കോർഡിനേറ്റർമാർ. വാർഷിക പൊതുയോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. രക്ഷാധികാരി വി.ജി. ഗോപകുമാർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Similar Posts