< Back
Oman
സലാല ഗുരുധർമ പ്രചാരണ സഭയ്ക്ക് പുതിയ ഭാരവാഹികൾ
Oman

സലാല ഗുരുധർമ പ്രചാരണ സഭയ്ക്ക് പുതിയ ഭാരവാഹികൾ

Web Desk
|
19 Dec 2022 12:23 AM IST

ഔഖത്തിലെ ജബൽ ഹോട്ടലിൽ നടന്ന പരിപാടിയിൽ ഒമാൻ കോർഡിനേറ്റർ സി.വി.സുദർശൻ അധ്യക്ഷത വഹിച്ചു

സലാല: ഗുരുധർമ്മ പ്രചാരണ സഭ (ജി.ഡി.പി എസ്) വാർഷീക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. ഔഖത്തിലെ ജബൽ ഹോട്ടലിൽ നടന്ന പരിപാടിയിൽ ഒമാൻ കോർഡിനേറ്റർ സി.വി.സുദർശൻ അധ്യക്ഷത വഹിച്ചു. ഷിജോ പുഷ്പനനെ പ്രസിഡന്റായും എം.കെ.ഷജിലിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. കെ.വി.മോഹനൻ ഖജാൻജിയും ഡോ: കെ.സനാതനൻ രക്ഷാധികാരിയുമാണ് .ഡോ: പ്രജുണ സുനിൽ മാത്യ സഭ പ്രസിഡന്റും, ലതാ വിജയൻ സെക്രട്ടറിയുമാണ്.

ഷിജോ പുഷ്പൻ, എം.കെ.ഷജിൽ,ഡോ : പ്രജുണ സുനിൽ

ഷിജോ പുഷ്പൻ, എം.കെ.ഷജിൽ,ഡോ : പ്രജുണ സുനിൽ

മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റ് : കെ.വി.ആനന്ദൻ, സുനിത ശ്രീജിത്, ജോ: സെക്രട്ടറി സൗമ്യ ബബിൽ, സൈമൺ രാമചന്ദ്രൻ. മറ്റു എക്സിക്യൂട്ടീവ് കമിറ്റിയംഗങ്ങളെയും തെരഞ്ഞെടുത്തിട്ടുണ്ട്.ഗുരുദേവന്റെ ദർശനങ്ങൾ ജനമനസ്സുകളിൽ എത്തിക്കുവാൻ ജി.ഡി.പി എസ് പ്രതിജ്ഞാബദ്ധമാണെന്ന് യോഗം വിലയിരുത്തി. എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ആർ.മനോഹരൻ, രമേഷ് കുമാർ കെ.കെ. എന്നിവർ ആശംസകൾ നേർന്നു ഷിജോ പുഷ്പൻ സ്വാഗതവും ഷിജിൽ നന്ദിയും പറഞ്ഞു.

Similar Posts