< Back
Oman

Oman
സലാല മലയാള വിഭാഗത്തിന് പുതിയ ഭാരവാഹികൾ
|18 March 2023 11:23 PM IST
നിലവിലെ കമ്മിറ്റിയുടെ കാലാവധി അവസാനിച്ചതോടെ ഐ.എസ്.സി മലയാള വിഭാഗത്തിന്റെ പുതിയ കൺവീനറായി കരുണൻ എ.പിയെ തെരഞ്ഞെടുത്തു. റഷീദ് കൽപറ്റ കോകൺവീനറും സജീബ് ജലാൽ ട്രഷററുമാണ്. മറ്റു ഭാരവാഹികൾ; ഷജിൽ എം.കെ (ബാലകലോത്സവം സെക്രട്ടറി), പ്രശാന്ത് വി.പി(കൾച്ചറൽ സെക്രട്ടറി), മണികണ്ഠൻ(ജോ. കൾച്ചറൽ സെക്രട്ടറി & സ്‌പോട്‌സ് സെക്രട്ടറി), ഡെന്നി ജോൺ (ജോ. ട്രഷറർ), പ്രിയ ദാസൻ(ലേഡി കോഡിനേറ്റർ), ദിൽരാജ് നായർ(എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം).
കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് പുതിയ ഒമ്പത് അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയെ തെരഞ്ഞെടുത്തത്. വിവിധ സംസ്‌കാരിക സംഘടനകളിൽ പ്രവർത്തിച്ച് വരുന്നവരാണ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ. രണ്ട് വർഷമാണ് കമ്മിറ്റിയുടെ കാലാവധി.