< Back
Oman
ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അധ്യായനം ആരംഭിച്ചു
Oman

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അധ്യായനം ആരംഭിച്ചു

Web Desk
|
5 April 2022 12:20 AM IST

ഒമാനിലെ പല സ്‌കൂളും ഞായറായ്ചയാണ് പുതിയ അധ്യായന വർഷം ആരംഭിച്ചത്

രണ്ട് വർഷക്കാലത്തെ കോവിഡ് ഇടവേളക്ക് ശേഷം ഒമാാനിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അധ്യായനം ആരംഭിച്ചു. ഒമാനിൽ കഴിഞ്ഞ അധ്യായന വർഷം ഇടക്ക് സ്‌കൂളുകൾ തുറന്നിരുന്നെങ്കിലും പൂർണ രീതിയിൽപ്രവർത്തിക്കുന്നത് ഈ അധ്യായന വർഷം മുതലാണ്. ഇതോടെ രണ്ട് വർഷമായി ഉറങ്ങി കിടക്കുകയായിരുന്ന സ്‌കൂൾ മുറ്റം ശബ്ദ സാന്ദ്രമായി.

ഒമാനിലെ പല സ്‌കൂളും ഞായറായ്ചയാണ് പുതിയ അധ്യായന വർഷം ആരംഭിച്ചത്. സ്‌കൂൾ പൂർണ അർഥത്തിൽ തുറന്നതോടെ മസ്‌കത്ത് മേഖലയിൽ വൻ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. അൽ ഗുബ്‌റ മേഖലയിൽ ഉണ്ടായ വൻ ഗതാഗത കുരുക്കും യാത്രക്കാർക്ക് പ്രയാസം സൃഷ്ടിച്ചു. അപ്രതീക്ഷിതമായ ഗതാഗത കുരുക്ക് കാരണം ഓഫീസിലും ജോലി സ്ഥലത്തും എത്തേണ്ട നിരവധി പേരാണ് പ്രയാസപ്പെട്ടത്. എന്നാലും നാടും നഗരവും പഴയ തിരക്ക് വീണ്ടെടുത്തതിൽ സന്തോഷം കൊള്ളുന്നവരും നിരവധിയാണ്.

മസ്‌കത്ത് മേഖലയിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളും ഏതാണ്ട് ഒരേ സമയത്ത് തന്നെ തുറന്ന് പ്രവർത്തിക്കുന്നത് സ്‌കൂൾ യൂണിഫോം വിൽപന നടത്തുന്ന സ്ഥാപനങ്ങൾക്ക് അനുഗ്രഹമായി. യൂണിഫോം വിൽപന നടത്തുന്ന ഹൈപർമാർക്കറ്റുകളിലും തുണി വ്യാപാര സ്ഥാപനങ്ങളിലും വൻ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.

Similar Posts