< Back
Oman

Oman
കോവിഡിന്‍റെ പുതിയ വകഭേദം ഒമാനിൽ കണ്ടെത്തിയിട്ടില്ല; പ്രചാരണം അടിസ്ഥാന രഹിതം
|24 Oct 2022 12:01 AM IST
പുതിയ വകഭേദം കണ്ടെത്തിയെന്ന സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണ പശ്ചാതലത്തിലാണ് ആരോഗ്യമന്ത്രാലയം വിശദീകരണം നൽകിയിരിക്കുന്നത്
മസ്‌ക്കത്ത്: കോവിഡിന്‍റെ പുതിയ വകഭേദം ഒമാനിൽ കണ്ടെത്തിയിട്ടിലെന്നും പോസിറ്റീവ് കേസുകൾ ഇപ്പോഴും താഴ്ന്ന നിലയിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് മഹാമാരിയുടെ പുതിയ വകഭേദം കണ്ടെത്തിയെന്ന സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണ പശ്ചാതലത്തിലാണ് ആരോഗ്യമന്ത്രാലയം വിശദീകരണം നൽകിയിരിക്കുന്നത്. ഒമാനിൽ നിലവിൽ കണ്ട് കൊണ്ടിരിക്കുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ജലദോശത്തിന്‍റെയും പകൾച്ച പനിയുടേയും ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി.