< Back
Oman

Oman
ഒമാനിലെ വാറ്റ് നിരക്ക് ഉയർത്താൻ പദ്ധതിയില്ല: ടാക്‌സ് പോളിസീസ് ഡയറക്ടർ ജനറൽ
|6 Feb 2026 5:59 PM IST
പുതിയ നികുതികൾ അവതരിപ്പിക്കാനും പദ്ധതിയില്ല
മസ്‌കത്ത്: മൂല്യവർധിത നികുതി (വാറ്റ്) നിരക്ക് വർധിപ്പിക്കാനോ കുറയ്ക്കാനോ പുതിയ നികുതികൾ അവതരിപ്പിക്കാനോ നിലവിൽ ഒമാന് പദ്ധതിയില്ലെന്ന് നികുതി അതോറിറ്റിയിലെ ടാക്‌സ് പോളിസീസ് ഡയറക്ടർ ജനറൽ സഈദ് അൽ ഷൻഫരി. നികുതി അതോറിറ്റി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ ഭാവിയിലെ സാമ്പത്തിക നടപടികളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നികുതികൾ വർധിപ്പിക്കാനോ കുറയ്ക്കാനോ നിർത്തലാക്കാനോ ഉള്ള തീരുമാനങ്ങളൊക്കെ ഗവൺമെൻറ് തലത്തിലുള്ള നയപരമായ കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക ആഘാതം വിലയിരുത്തുന്ന വിശദ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുകയെന്നും പറഞ്ഞു. ഒമാന്റെ വാറ്റ് നിരക്ക് 5% ആണ്.