< Back
Oman

Oman
നോർക്ക മെഡിക്കൽ ഇൻഷൂറൻസ്; ടിസ ഓൺലൈൻ മീറ്റ് സംഘടിപ്പിച്ചു
|15 Oct 2025 12:29 AM IST
തുംറൈത്ത്: ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ തുംറൈത്ത്, നോർക്ക മെഡിക്കൽ ഇൻഷൂറൻസിനെ പരിചയപ്പെടുത്തി ഓൺലൈൻ മീറ്റ് സംഘടിപ്പിച്ചു. നോർക്ക ക്ഷേമനിധി ഡയറക്ടർ വിൽസൺ ജോർജ് പ്രവാസികൾക്കും കുടുംബങ്ങൾക്കുമുള്ള പുതിയ മെഡിക്കൽ ഇൻഷൂറൻസിനെ പരിചയപ്പെടുത്തി സംസാരിച്ചു. അന്വേഷണങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
ഓൺലൈനിൽ നടന്ന പരിപാടി കോൺസുലാർ ഏജന്റ് ഡോക്ടർ. കെ.സനാതനൻ ഉദ്ഘാടനം ചെയ്തു. പവിത്രൻ കാരായി, ഡോ:നിഷ്‌താർ, ഡോ: ആരിഫ്, യു.പി ശശീന്ദ്രൻ, പി ജി. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.
പുതിയ മെഡിക്കൽ ഇൻഷൂറൻസ് സാധാരണ പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യുമെന്നും, എന്നാൽ ചികിത്സ വിദേശത്തുള്ള ആശുപത്രികളിലും കൂടി ഏർപ്പെടുത്തണമെന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ടിസ പ്രസിഡന്റ് ഷജീർ ഖാൻ സ്വാഗതവും, അബ്ദുൽ സലാം നന്ദിയും പറഞ്ഞു. റസ്സൽ മുഹമ്മദ് മോഡറേറ്ററായിരുന്നു.