< Back
Oman
സലാലയിൽ എൻ.എസ്.എസിന്റെ വിപുലമായ മന്നം ജയന്തിയാഘോഷം
Oman

സലാലയിൽ എൻ.എസ്.എസിന്റെ വിപുലമായ മന്നം ജയന്തിയാഘോഷം

Web Desk
|
26 Jan 2025 6:47 PM IST

സിനിമ നടന്മാരായ അസീസ് നെടുമങ്ങാടും നോബിയും പങ്കെടുത്തു

സലാല: നായർ സർവ്വീസ് സൊസൈറ്റി സലാലയിൽ മന്നത്ത് പത്മനാഭന്റെ 148ാമത് ജന്മദിനം വിപുലമായി ആഘോഷിച്ചു. യൂത്ത് കോംപ്ലക്‌സിൽ നടന്ന ആഘോഷ പരിപാടികൾ എൻ.എസ്.എസ് പ്രസിഡന്റ് സേതുകുമാർ ഉദ്ഘാടനം ചെയ്തു. മന്നത്തു പത്മനാഭന്റെ ദർശനങ്ങൾ കാലിക പ്രസകതിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. കോൺസുലാർ ഏജന്റ് ഡോ:കെ.സനാതനൻ, രാകേഷ് കുമാർ ജാ, എന്നിവർ ആശംസകൾ നേർന്നു. മന്നത്തിന്റെ ജീവിതത്തെക്കൂറിച്ച് സതീഷ് മുഖ്യപ്രഭാഷണം നടത്തി.വി.ജി. ഗോപകുമാർ സ്വാഗതവും സതി നാരായണൻ കുട്ടി നന്ദിയും പറഞ്ഞു.

സിനിമ മിമിക്രി കലാകാരന്മാരായ അസീസ് നെടുമങ്ങാടും നോബിയും ചേർന്ന് വിവിധ സ്‌കിറ്റുകൾ അവതരിപ്പിച്ചു. വിവിധങ്ങളായ ന്യത്തങ്ങളും അരങ്ങേറി. ജി ഗോൾഡിന്റെ പ്രമോഷൻ നറുക്കെടുപ്പിൽ വിജയികളായവർക്ക് രണ്ട് ഡയമണ്ട് റിംഗ് പരിപാടിയിൽ സമ്മാനിച്ചു. പ്രോഗ്രാം കൺവീനർ സുനിൽ നാരയണൻ നേത്യത്വം നൽകി.

Similar Posts