< Back
Oman
NSS food fair
Oman

എൻ.എസ്.എസ് ഭക്ഷ്യമേള ഈ മാസം പന്ത്രണ്ടിന്

Web Desk
|
9 May 2023 12:51 AM IST

എൻ.എസ്.എസ് സലാല ഇന്ത്യൻ സോഷ്യൽ ക്ലബ്ബുമായി ചേർന്ന് ഭക്ഷ്യ മേള ഒരുക്കുന്നു. മെയ് പന്ത്രണ്ട് വൈകിട്ട് ഏഴു മുതൽ ക്ലബ്ബ് മൈതാനിയിലാണ് മേള സംഘടിപ്പിക്കുന്നത്. മലബാറിന്റെയു വള്ളുവനാടിന്റെയും, കുട്ടനാടിന്റെയും, തിരുവിതാംകൂറിന്റെയും രുചി വൈവിധ്യങ്ങൾ മേളയിൽ ഒരുക്കും.

രാകേഷ് കുമാർ ജാ പരിപാടി ഉദ്ഘാടനം ചെയ്യും. വിവിധ കലാ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ജീവകാരിണ്യ പ്രവർത്തനങ്ങൾക്കായി ഒരുക്കുന്ന മേളയിലേക്ക് മുഴുവൻ ആളുകളെയും സ്വാഗതം ചെയ്യുന്നതായി എൻ.എസ്.എസ് ഭാരവാഹികളായ ശ്രീജി നായർ, സായിറാം, ഗോപൻ അയിരൂർ എന്നിവർ അറിയിച്ചു.

Similar Posts