< Back
Oman

Oman
സലാലയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് എൻ.എസ്.എസ്
|29 Nov 2022 11:22 PM IST
അൽ മിസ്ക് മെഡിക്കൽ സെന്ററിൽ സുൽത്താൻ ഖാബൂസ് ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്
സലാല: നായർ സർവ്വീസ് സൊസൈറ്റി സലാലയിൽ രൿതദാന ക്യാമ്പും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.അൽ മിസ്ക് മെഡിക്കൽ സെന്ററിൽ സുൽത്താൻ ഖാബൂസ് ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.
ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ജാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.എസ്.എസ്.എസ് സലാല പ്രസിഡന്റ് സുധീർ നായർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോ: സൂരജ്, സായിറാം, മണികൺ ഠൻ നായർ എന്നിവർ സംബന്ധിച്ചു. നിരവധി പേർ രൿത ദാനം നടത്തി.