< Back
Oman
ഒ.സി.വൈ.എം സലാലയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Oman

ഒ.സി.വൈ.എം സലാലയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
|
17 Aug 2022 10:59 AM IST

സലാല: ഓർത്തോഡോക്‌സ് കൃസ്ത്യൻ യൂത്ത് മൂവ്‌മെന്റ് സലാലയിൽ മെഡിക്കൽ ക്യമ്പും രക്ത ദാനവും സംഘടിപ്പിച്ചു. ആസ്റ്റർ മാക്‌സ്‌കെയർ, സുൽത്താൻ ഖാബൂസ് ആശുപത്രി എന്നിവയുടെ സഹകരണത്തോടെ ദാരീസിലെ ചർച്ച് സമുച്ചയത്തിലാണ് പരിപാടി നടന്നത്.

നിരവധി പേർ ക്യാമ്പ് ഉപയോഗപ്പെടുത്തകയും രക്തദാനം നടത്തുകയും ചെയ്തു. ഇടവക വികാരി ഫാദർ ബേസൽ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഒ.സി.വൈ.എം വൈസ് പ്രസിഡന്റ് ജോസ് തങ്കച്ചൻ, സെക്രട്ടറി മാത്യു കുര്യാക്കോസ് എന്നിവർ ക്യാമ്പിന് നേത്യത്വം നൽകി.

Similar Posts