< Back
Oman
OICC Salalah
Oman

ഒഐസിസി സലാല ഉമ്മന്‍ ചാണ്ടി അനുശോചനം സംഘടിപ്പിച്ചു

Web Desk
|
22 July 2023 3:48 PM IST

സലാല: ഒ.ഐ.സി.സി സലാല സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്‌മരണം ടോപാസ് റെസ്‌റ്റോറന്റില്‍ നടന്നു. സെന്റ് സ്റ്റീഫന്‍സ് ഓര്‍‌ത്തോഡോക്സ് ചര്‍ച്ചിലെ ഫാദര്‍ ബേസില്‍ തോമസ് പരിപാടി ഉദ്‌ഘാടനം ചെയ്തു.

സ്നേഹ നിധിയായ വടവൃക്ഷമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഡോ. കെ.സനാതനന്‍ , എ.പി കരുണന്‍, അബ്‌ദുസ്സലാം ഹാജി, ഹേമ ഗംഗാധരന്‍, ഗംഗാധരന്‍, സജീബ് ജലാല്‍ , ഡോ. ഷാജി പി. ശ്രീധര്‍, സി.വി സുദര്‍ശന്‍, രമേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ധന്യ രാജന്‍ അനുഭവങ്ങള്‍ പങ്കു വെച്ചു. ദീപക് മോഹന്‍ ദാസ്, അജിത് മജീന്ദ്രന്‍, ബാബു കുറ്റ്യാടി ജോസഫ് എന്നിവര്‍ നേത്യത്വം നല്‍‌കി.





Similar Posts