< Back
Oman
ഒ.കെ.പി.എ ഓണാഘോഷവും കുടുംബ സംഗമവും നടത്തി
Oman

ഒ.കെ.പി.എ ഓണാഘോഷവും കുടുംബ സംഗമവും നടത്തി

Web Desk
|
5 Oct 2022 11:13 AM IST

ഓവർസീസ് കേരളൈറ്റ് ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷവും കുടുംബ സംഗമവും ഒമാനിലെ റുസ്താഖിൽ നടത്തി. ഓണാഘോഷത്തിന്റെ ഭാഗമായി ഒ.കെ.പി.എ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഗിരീഷ് പട്ടാമ്പി ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സന്തോഷ് ഫോട്ടോവേൾഡ് മുഖ്യ പ്രഭാഷകനായിരുന്നു. ഒമാനിൽ ഫോട്ടോഗ്രാഫി തൊഴിൽ മേഖലയിൽ 30 വർഷത്തിലധികമായി ജോലി ചെയ്തുവരുന്ന മുതിർന്ന അംഗങ്ങളെ ഓണാഘോഷ പരിപാടിയിൽ ആദരിച്ചു.

ഒ.കെ.പി.എ കുടുംബത്തിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്‌നേഹോപഹാര സമർപ്പണവും ആഘോഷത്തിന്റെ ഭാഗമായി നിർവഹിച്ചു. ഒ.കെ.പി.എ ചീഫ് പ്രോഗ്രാം കോഡിനേറ്റർ സുനിൽ എഫ്.പി മീഡിയയെ ചടങ്ങിൽ പൊന്നാട അണയിച്ച് ആദരിച്ചു. പഞ്ചവാദ്യം, കലാഭവൻ സുധിയുടെ വൺമാൻ ഷോ കുടുംബാംഗങ്ങളുടെ തിരുവാതിരക്കളി, ഡാൻസ്, തുടങ്ങി വിവിധയിനം കലാപരിപാടികളും കമ്പവലി അടക്കമുള്ള കായിക മത്സരങ്ങളും നടന്നു.

Similar Posts