< Back
Oman
Oman Air cancels flights to eight cities on March 3; other services to continue
Oman

മാർച്ച് 3 ലെ എട്ട് നഗരങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി ഒമാൻ എയർ; മറ്റു സർവീസുകൾ തുടരും

Web Desk
|
2 March 2026 11:43 PM IST

റദ്ദാക്കിയത് ദുബൈ, ദോഹ, കുവൈത്ത്, ദമ്മാം, ബഹ്റൈൻ, അമ്മാൻ, കോപ്പൻഹേഗൻ, ബാഗ്ദാദ് എന്നിവിടങ്ങളിൽ

മസ്കത്ത്: മേഖലയിലെ സംഘർഷാവസ്ഥയെത്തുടർന്ന് മാർച്ച് 3 ലെ എട്ട് നഗരങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി ഒമാൻ എയർ. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയറിന്റെ നടപടി. ദുബൈ, ദോഹ, കുവൈത്ത്, ദമ്മാം, ബഹ്റൈൻ, അമ്മാൻ, കോപ്പൻഹേഗൻ, ബാഗ്ദാദ് എന്നീ ന​ഗരങ്ങളിലേക്കും തിരിച്ചുളളതുമായ വിമാനങ്ങളാണ് റദ്ദാക്കിയ പ്രധാന സർവീസുകൾ.

മറ്റു സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങൾ നിലവിൽ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തുന്നുണ്ട്. എന്നാൽ മേഖലയിലെ സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് ചെറിയ രീതിയിലുള്ള വൈകൽ ഉണ്ടായേക്കാം.യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് ഒമാൻ എയർ പ്രസ്താവനയിൽ അറിയിച്ചു. വിമാനങ്ങൾ റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് ഒമാൻ എയറിന്റെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ തങ്ങളുടെ ബുക്കിങ്ങുകളിൽ മാറ്റം വരുത്താവുന്നതാണ്.

Similar Posts