< Back
Oman
Oman Air offers up to 25% discount on business and economy class tickets
Oman

ബിസിനസ്, ഇക്കണോമി ക്ലാസ് ടിക്കറ്റിന് 25% വരെ കിഴിവ്; ആഗോള വിൽപ്പനയുമായി ഒമാൻ എയർ

Web Desk
|
26 Aug 2024 5:15 PM IST

31 ഒമാൻ റിയാൽ മുതലുള്ള ടിക്കറ്റ് വിൽപ്പന സെപ്റ്റംബർ അഞ്ച് വരെ

മസ്‌കത്ത്: ബിസിനസ്, ഇക്കണോമി ക്ലാസ് നിരക്കുകളിൽ നെറ്റ്വർക്കിലുടനീളം 25% വരെ കിഴിവ് വാഗ്ദാനം ചെയ്ത് ഒമാൻ എയർ. ലോകത്തിലെ ഏറ്റവും ജനപ്രിയമായ ലക്ഷ്യസ്ഥാനങ്ങളിലേക്ക് 31 ഒമാൻ റിയാൽ മുതലുള്ള ടിക്കറ്റ് വിൽപ്പന സെപ്റ്റംബർ അഞ്ച് വരെയാണ് നടക്കുക. ഒമാൻ എയറിന്റെ എക്കാലത്തെയും വലിയ ആഗോള വിൽപ്പനയാണ് നടക്കുന്നത്. യൂറോപ്പ്, ഫാർ ഈസ്റ്റ് രാജ്യങ്ങൾ, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവിടങ്ങളിലെ നഗരങ്ങളിലേക്കാണ് യാത്രികർക്ക് ഒമാൻ എയറിന്റെ സേവനം ലഭിക്കുക.

വൺ-വേ, റിട്ടേൺ നിരക്കുകൾ ഉൾപ്പെടെയാണ് നേടാനാകുക. 2024 സെപ്റ്റംബർ 1 മുതൽ 2025 മാർച്ച് 31 വരെ ഇതുവഴി യാത്ര ചെയ്യാം. ഓഫറിൽ ആഭ്യന്തര വിമാന യാത്രകളോ ഇന്റർലൈൻ ഫ്‌ളൈറ്റുകളോ കോഡ്ഷെയർ പങ്കാളികളോ ഉൾപ്പെടുന്നില്ല. മറ്റ് ചില നിബന്ധനകളും വ്യവസ്ഥകളുമുണ്ട്.

ഒമാൻ എയറിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, കോൾ സെന്റർ, സെയിൽസ് ഓഫീസ് അല്ലെങ്കിൽ നിയുക്ത ട്രാവൽ ഏജന്റുമാർ എന്നിവ മുഖേന ബുക്കിംഗ് നടത്താം.

Similar Posts