< Back
Oman
Oman Air sees record increase in passenger numbers to 200,000 by June 2025
Oman

2025 ജൂണോടെ രണ്ട് ലക്ഷം പേർ: ഒമാൻ എയർ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്

Web Desk
|
25 July 2025 12:15 PM IST

രേഖപ്പെടുത്തിയത് മൂന്നിരട്ടി വർധനവ്

മസ്‌കത്ത്: നേരിട്ടുള്ള റൂട്ടുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനവ് രേഖപ്പെടുത്തി ഒമാൻ എയർ. 2024 ജൂണിൽ 75,000 ആയിരുന്നത് 2025 ജൂണിൽ രണ്ട് ലക്ഷം ആയി ഉയർന്നു. മൊത്തം യാത്രക്കാരിൽ 58% പേരും ഒമാനിൽ നേരിട്ട് എത്തുന്ന ഇൻബൗണ്ട് യാത്രക്കാരായിരുന്നു. ഇത് യാത്രാ ലക്ഷ്യസ്ഥാനമെന്ന നിലയിലുള്ള രാജ്യത്തിന്റെ വളർച്ചയാണ് എടുത്തുകാണിക്കുന്നത്.

റൂട്ട് ഒപ്റ്റിമൈസേഷനിലും മാർക്കറ്റിംഗ് ലക്ഷ്യങ്ങളിലുമുള്ള എയർലൈനിന്റെ ശ്രദ്ധയാണ് ഈ നാഴികക്കല്ല് മറികടക്കാൻ സഹായിച്ചതെന്ന് ഒമാൻ എയറിന്റെ ചീഫ് കൊമേഴ്സ്യൽ ഓഫീസർ മൈക്ക് റട്ടർ പറഞ്ഞു.

ഫ്‌ലീറ്റ് നവീകരണത്തിലും റൂട്ട് വികസനത്തിലും ഒമാൻ എയർ നിക്ഷേപം നടത്തിവരികയാണ്. ആംസ്റ്റർഡാമിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുക, യൂറോപ്യൻ വിപണിയിലേക്ക് പുതിയ പ്രവേശനം തുറക്കുക, ഒക്ടോബർ മുതൽ ലണ്ടനിലേക്ക് ദിവസേന രണ്ടുതവണ വിമാന സർവീസുകൾ പുനരാരംഭിക്കുക എന്നിവയാണ് സമീപകാല നടപടികൾ.

Similar Posts