< Back
Oman
ഇറാൻ - ഇസ്രായേൽ യുദ്ധം...; നിരവധി സർവീസുകൾ റദ്ദാക്കി ഒമാൻ എയർ
Oman

ഇറാൻ - ഇസ്രായേൽ യുദ്ധം...; നിരവധി സർവീസുകൾ റദ്ദാക്കി ഒമാൻ എയർ

Web Desk
|
28 Feb 2026 5:22 PM IST

ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ സ്റ്റാറ്റസ് പരിശോധിക്കാം

മസ്കത്ത്: മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യങ്ങൾ വഷളാകുന്ന സാഹചര്യത്തിൽ ഒമാൻ എയർ തങ്ങളുടെ നിരവധി സർവീസുകൾ റദ്ദാക്കിയതായും മറ്റുള്ളവ വൈകുമെന്നും അറിയിച്ചു. മേഖലയിലെ വിവിധ വ്യോമപാതകൾ അടച്ചതിനെത്തുടർന്നാണ് നടപടി. സർവീസുകൾ ബാധിച്ച യാത്രക്കാരെ നേരിട്ട് വിവരമറിയിക്കുമെന്ന് ഒമാൻ എയർ വ്യക്തമാക്കി. കൂടാതെ വിമാനത്തിന്റെ സ്റ്റാറ്റസ് അറിയാൻ എയർലൈനിന്റെ വെബ്‌സൈറ്റിലൂടെ പരിശോധിക്കണമെന്നും യാത്രക്കാരോട് അഭ്യർത്ഥിച്ചു.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും കമ്പനി അറിയിച്ചു. മേഖലയിലെ വ്യോമപാത നിയന്ത്രണങ്ങൾ കാരണം മറ്റ് എയർലൈനുകളും തങ്ങളുടെ യാത്രാ ഷെഡ്യൂളുകളിൽ മാറ്റം വരുത്തുകയോ വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ ചെയ്യുന്നുണ്ട്.

Similar Posts