< Back
Oman

Oman
മാസപ്പിറ കണ്ടു; ഒമാനിലും നാളെ റമദാൻ വ്രതാരംഭം
|22 March 2023 9:47 PM IST
സൗദി,യുഎഇ, കുവൈത്ത്, ബഹറൈൻ, ഖത്തർ എന്നിവിടങ്ങളിലും നാളെയാണ് വ്രതാരംഭം
മസ്കത്ത്: മസ്കത്ത്: മാസപ്പിറ ദൃശ്യമായതിനാൽ രാജ്യത്ത് റമദാൻ ഒന്ന് വ്യാഴാഴ്ചയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മാസപ്പിറവി കാണുന്നതിനായി വിപുലമായ സൗകര്യങ്ങളായിരുന്നു രാജ്യത്ത് ഒരുക്കിയിരുന്നത്. സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലും വ്യാഴാഴ്ചയാണ് റമദാൻ വ്രതാരംഭം.
ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ചാണ് ഈരാജ്യങ്ങൾ വിശുദ്ധ മാസത്തിലേക്ക് പ്രവേശിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച സാഹചര്യത്തിലാണ് ഇത്തവണത്തെ റമദാൻ വരുന്നത്.
കാപ്പാട് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ റമദാന്‍ മാസം ആരംഭിച്ചതായി വിവിധ ഖാദിമാർ അറിയിച്ചു. തമിഴ്നാട് കുളച്ചലില്‍ മാസപ്പിറവി ദൃശ്യമായതായി പാളയം ഇമാമും അറിയിച്ചു.