< Back
Oman
തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസുകളുടെ ഡിജിറ്റൽ പതിപ്പിന് അം​ഗീകാരം നൽകി ഒമാൻ
Oman

തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസുകളുടെ ഡിജിറ്റൽ പതിപ്പിന് അം​ഗീകാരം നൽകി ഒമാൻ

Web Desk
|
14 Sept 2025 3:23 PM IST

രേഖകളുടെ പകർപ്പുകൾ ലഭിക്കാൻ ഇനി സേവന കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടി വരില്ല

മസ്കത്ത്: തിരിച്ചറിയൽ കാർഡിന്റെയും ഡ്രൈവിങ് ലൈസൻസിന്റെയും സാക്ഷ്യപ്പെടുത്തിയ ഇലക്ട്രോണിക് പകർപ്പുകൾ ഇപ്പോൾ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നേരിട്ട് ലഭ്യമാണെന്നും സുൽത്താനേറ്റിൽ ഉപയോഗിക്കുന്നതിന് നിയമപരമായി അംഗീകാരം ലഭ്യമാക്കിയിട്ടുണ്ടെന്നും റോയൽ ഒമാൻ പോലീസ് (ആർഒപി) അറിയിച്ചു. ഡിജിറ്റൽ രേഖകൾക്ക് ഭൗതിക പകർപ്പുകളുടെ അതേ നിയമപരമായ മൂല്യം തന്നെയാണ്. സർക്കാർ സ്ഥാപനത്തിലോ പൊലീസ് പട്രോളിങ്ങിനിടയിലോ തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടാൽ അവയുടെ ഇലക്ട്രോണിക് പതിപ്പ് ഉപയോഗിക്കാൻ കഴിയുമെന്നും ആർ‌ഒ‌പിയിലെ ഡിജിറ്റൽ ഐഡന്റിറ്റി പ്രോജക്ട് മാനേജർ ഫസ്റ്റ് ലെഫ്റ്റനന്റ് സലേം ബിൻ സയീദ് അൽ ഫാർസി പറഞ്ഞു. രേഖകളുടെ പകർപ്പുകൾ ലഭിക്കാൻ ഇനി സേവന കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടി വരില്ല. ഇത് ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള ഒമാന്റെ നിരന്തരമായ മുന്നേറ്റത്തെയും പൗരന്മാർക്കും താമസക്കാർക്കും കൂടുതൽ സൗകര്യപ്രദമാക്കുന്നതിനെയും പ്രതിഫലിപ്പിക്കുന്നു.

Similar Posts