< Back
Oman
ഡിജിറ്റൽ ടാക്‌സ് സ്റ്റാംപ് ഇല്ലാത്ത ശീതളപാനീയങ്ങൾക്ക് ഒമാനിൽ വിലക്ക് വരുന്നു
Oman

ഡിജിറ്റൽ ടാക്‌സ് സ്റ്റാംപ് ഇല്ലാത്ത ശീതളപാനീയങ്ങൾക്ക് ഒമാനിൽ വിലക്ക് വരുന്നു

Web Desk
|
25 May 2025 9:15 PM IST

ഓഗസ്റ്റ് 1 മുതൽ സ്റ്റാമ്പ് ചെയ്യാത്ത ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കും

മസ്കത്ത്: ഡിജിറ്റൽ ടാക്‌സ് സ്റ്റാംപ് ഇല്ലാത്ത ശീതളപാനീയങ്ങൾ, മറ്റ് എക്‌സൈസ് ഉൽപന്നങ്ങൾ എന്നിവയുടെ ഇറക്കുമതിക്ക് ഒമാനിൽ വിലക്ക് വരുന്നു. ജൂൺ 1 മുതൽ ഒമാൻ ഇറക്കുമതി ചെയ്യുന്ന ശീതളപാനീയങ്ങളിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾ വേണം. ഓഗസ്റ്റ് 1 മുതൽ സ്റ്റാമ്പ് ചെയ്യാത്ത ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കും.

എക്‌സൈസ് നികുതി നടത്തിപ്പിൽ സുതാര്യതയും നിയമപാലനവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഡിടിഎസ് നടപ്പാക്കൽ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ നടപടി. ഇതിന്റെ ഭാ​ഗമായി മെയ് 18 ന് മുസന്ദം, നോർത്ത്, സൗത്ത് ബാത്തിന എന്നിവിടങ്ങളിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ വർക്ക്‌ഷോപ്പുകൾ, ഫീൽഡ് പരിശോധനകൾ, കാമ്പെയ്‌നുകൾ എന്നിവ ടാക്സ് അതോറിറ്റി നടത്തിയിരുന്നു. പുതിയ നിയമങ്ങൾ ഇറക്കുമതിക്കാർ അവരുടെ ഉൽപന്നങ്ങളിൽ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു. 2019 ന്റെ മധ്യത്തിലാണ് രാജ്യത്ത് എക്സൈസ് നികുതി നിയമം പ്രാബല്യത്തിൽ വന്നത്. ഇതനുസരിച്ച് സിഗരറ്റ്, പുകയില ഉൽപന്നങ്ങൾ, മദ്യം, സ്പിരിറ്റുകൾ, കാർബണേറ്റഡ്, എനർജി ഡ്രിങ്കുകൾ തുടങ്ങിയ ചില ഉൽപന്നങ്ങളിൽ 50 മുതൽ 100 ശതമാനം വരെ എക്സൈസ് നികുതി ചുമത്താൻ തുടങ്ങി.

Related Tags :
Similar Posts