< Back
Oman
സ്വീഡനിൽ ഖുർആൻ പകർപ്പുകൾ കത്തിച്ച സംഭവത്തിൽ ഒമാൻ അപലപിച്ചു
Oman

സ്വീഡനിൽ ഖുർആൻ പകർപ്പുകൾ കത്തിച്ച സംഭവത്തിൽ ഒമാൻ അപലപിച്ചു

Web Desk
|
20 April 2022 10:54 AM IST

സ്വീഡനിൽ ഖുർആൻ പകർപ്പുകൾ കത്തിച്ച സംഭവത്തിൽ ഒമാൻ അപലപിച്ചു. മുസ്ലിംങ്ങളുടെ വികാരങ്ങളെയും വിശുദ്ധികളെയും പ്രകോപിപ്പിക്കുന്ന ഇത്തരത്തിലുള്ള പ്രവർത്തികളെ ശക്തമായി അപലപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

തീവ്രവാദത്തിന്‍റെയും വിദ്വേഷത്തിന്‍റെയും പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതും മതങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നതുമായ എല്ലാ പ്രവർത്തികളും ക്രിമിനൽ കുറ്റമാക്കാനും സഹിഷ്ണുത, സഹവർത്തിത്വം, ബഹുമാനം എന്നീ മൂല്യങ്ങൾ ഏകീകരിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഐക്യപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Similar Posts