< Back
Oman
സൈനിക നടപടികളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതിനെ അപലപിച്ച് ഒമാൻ
Oman

സൈനിക നടപടികളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതിനെ അപലപിച്ച് ഒമാൻ

Web Desk
|
28 Nov 2025 1:41 PM IST

സിറിയയിലെ സർക്കാർ സ്ഥാപനങ്ങളെ ഇസ്രായേൽ ലക്ഷ്യമിടുന്നതിനെയും സംയുക്ത പ്രസ്താവനയിലൂടെ അപലപിച്ചു

മസ്കത്ത്: സൈനിക നടപടികളിൽ രാസവസ്തുക്കളുടെ ഉപയോഗത്തെ ശക്തമായി അപലപിച്ച് ഒമാൻ. ഹേഗിൽ നടന്ന സ്റ്റേറ്റ്സ് പാർട്ടീസ് സമ്മേളനത്തിൽ 23 രാജ്യങ്ങൾ ചേർന്നുള്ള സംയുക്ത പ്രസ്താവനയിലാണ് ഒമാൻ നിലപാട് അറിയിച്ചത്. ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി.

രാസവസ്തുക്കൾ ഉപയോഗിച്ച് ഫലസ്തീനിലും ലബനാനിലും ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന സൈനിക നടപടികളെ ശക്തമായി എതിർത്ത് നെതർലന്റിലെ ഒമാൻ അംബാസഡർ ഷെയ്ഖ് അബ്ദുല്ല അൽ ഹാർത്തി രം​ഗത്തെത്തി. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ പ്രമേയങ്ങളും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധികളും ഇസ്രായേൽ പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിറിയയിലെ സർക്കാർ സ്ഥാപനങ്ങളെ ഇസ്രായേൽ ലക്ഷ്യമിടുന്നതിനെയും സംയുക്ത പ്രസ്താവനയിലൂടെ അപലപിച്ചു.

Similar Posts