< Back
Oman
Oman Consumer Protection Authority received 16,915 complaints in the first half of 2025
Oman

2025 ആദ്യ പകുതിയിൽ ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് ലഭിച്ചത് 16,915 പരാതികൾ

Web Desk
|
4 Aug 2025 11:53 AM IST

കൂടുതൽ പരാതികൾ മസ്‌കത്തിൽ, 9,515

മസ്‌കത്ത്: ഒമാനിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CPA) 2025 ആദ്യ പകുതിയിൽ ആകെ 16,915 പരാതികൾ രജിസ്റ്റർ ചെയ്തതായി അതോറിറ്റിയുടെ ഇകണോമിക് ഡാറ്റ ആൻഡ് ഇൻഫർമേഷൻ വകുപ്പ് പുറത്തിറക്കിയ പുതിയ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പറയുന്നു.

ഉയർന്ന ജനസാന്ദ്രതയും കൂടുതൽ വാണിജ്യ പ്രവർത്തനവുമുള്ള മസ്‌കത്ത് ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ പരാതികൾ രേഖപ്പെടുത്തിയത്, 9,515 പരാതികൾ. റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കേസുകളിൽ പകുതിയിലധികവും മസ്‌കത്തിലാണ്.

2,539 പരാതികളുമായി നോർത്ത് ബാത്തിന ഗവർണറേറ്റും 1,107 പരാതികളുമായി സൗത്ത് ബാത്തിന(ബർക)യും തൊട്ടുപിന്നാലെയുണ്ട്. സൗത്ത് ഷർഖിയയിൽ 719 പരാതികളും ദാഖിലിയയിൽ 681 പരാതികളും ദോഫാറിൽ 555 പരാതികളും ലഭിച്ചു.

ഇതര ഗവർണറേറ്റുകളിലെ പരാതികൾ

നോർത്ത് ഷർഖിയ-392 പരാതികൾ

ദാഹിറ-458

അൽ ബുറൈമി-546

സൗത്ത് ബാത്തിന (റുസ്താഖ്)-358

മുസന്ദം (ഖസബ്)-20

അൽ വുസ്ത-19

മുസന്ദം (ദിബ്ബ)-6.

ഇതേ കാലയളവിൽ അൽ മസ്‌യൂന ഓഫീസിൽ പരാതികളൊന്നും രേഖപ്പെടുത്തിയില്ലെന്നത് ശ്രദ്ധേയമാണ്.

Similar Posts