< Back
Oman
Oman cruise ship season begins; first ship with tourists arrives at Khasab port
Oman

ഒമാൻ ക്രൂസ് ഷിപ്പ് സീസണിന് തുടക്കം; ഖസബ് തുറമുഖത്ത് സഞ്ചാരികളുമായി ആദ്യ കപ്പലെത്തി

Web Desk
|
12 Nov 2025 2:18 PM IST

വരവേറ്റ് ടൂറിസം മന്ത്രാലയം

മസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിൽ 2025–2026 ശീതകാല സീസണിലെ ആദ്യ ടൂറിസ്റ്റ് കപ്പലിനെ വരവേറ്റ് ടൂറിസം മന്ത്രാലയം. ഖസബ് തുറമുഖത്ത് 2,472 സഞ്ചാരികളും 952 ക്രൂ അം​ഗങ്ങളുമായി എത്തിയ കപ്പലിനാണ് വൻ വരവേൽപ് നൽകിയത്.

സ്വാഗത ചടങ്ങിൽ നാടൻകലാ പ്രദർശനങ്ങളും പ്രാദേശിക സംരംഭകർ നിർമിച്ച കൗശലവസ്തുക്കളുടെ പ്രദർശന ഉദ്ഘാടനവുംനടന്നു. സ‍ഞ്ചാരികൾക്ക് കാഴ്ച ഒരുക്കുന്നതിനൊപ്പം ഗവർണറേറ്റിലെ സംരംഭകരെ പിന്തുണയ്ക്കുകയാണ് പ്രദർശന ലക്ഷ്യം.

ഖസബ് ഡെപ്യൂട്ടി ഗവർണർ ഷെയ്ഖ് അബ്ദുൽ മുത്തലിബ് ബിൻ അബ്ദുല്ല അൽ റഷിദിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുടെയും ടൂറിസം വ്യവസായത്തിലെ സ്വകാര്യ മേഖലാ സംഘടനകളുടെയും പ്രതിനിധികളും പങ്കെടുത്തു.

Similar Posts