< Back
Oman

Oman
സലാല വിമാനത്താവളത്തിൽ 6.5 കിലോ കഞ്ചാവുമായി ഇന്ത്യൻ യാത്രക്കാരൻ പിടിയിൽ
|28 July 2025 4:11 PM IST
യാത്രക്കാരന്റെ ലഗേജിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്
സലാല: സലാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ 6.5 കിലോഗ്രാം കഞ്ചാവുമായി ഇന്ത്യൻ യാത്രക്കാരൻ പിടിയിൽ. യാത്രക്കാരന്റെ ലഗേജിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. ഒമാൻ കസ്റ്റംസാണ് ഇക്കാര്യം അറിയിച്ചത്. മയക്കുമരുന്ന് പിടികൂടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും കസ്റ്റംസ് പുറത്തുവിട്ടു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസും ഡയറക്ടറേറ്റ് ജനറൽ ഫോർ നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് കൺട്രോളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് വേട്ട നടന്നത്. 'സ്വന്തം ലഗേജിൽ ഒളിപ്പിച്ച നിലയിൽ ഇന്ത്യൻ പൗരനായ ഒരു യാത്രക്കാരനിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്,' കസ്റ്റംസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പ്രതിക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്.