< Back
Oman

Oman
പ്രാദേശിക പ്രശ്‌നങ്ങൾ സൗദിയും ജോർദാനുമായി ചർച്ച ചെയ്ത് ഒമാൻ
|20 Jan 2026 4:18 PM IST
മൂന്നു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ തമ്മിൽ ഫോൺ വഴിയായിരുന്നു ചർച്ച
ഒമാൻ : പ്രാദേശിക പ്രശ്‌നങ്ങൾ സൗദിയും ജോർദാനുമായി ചർച്ച ചെയ്ത് ഒമാൻ. സൗദി വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനുമായും ജോർദാൻ വിദേശകാര്യമന്ത്രി അയ്മൻ സഫദിയുമായും ഫോൺ വഴി ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി സംഭാഷണം നടത്തി. പ്രദേശത്തെ സമകാലിക പ്രശ്‌നങ്ങളും വെല്ലുവിളികളും സംഭാഷണത്തിൽ ചർച്ചചെയ്തു. ഇത്തരം ചർച്ചകൾ പ്രദേശത്തെ സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിന് സഹായകരമാകുമെന്ന് മന്ത്രിമാർ വിലയിരുത്തി