< Back
Oman

Oman
ഒമാന്‍-ഫ്രാന്‍സ് വിദേശ കാര്യ മന്ത്രാലയങ്ങള്‍ തമ്മില്‍ കൂടി കാഴ്ച നടത്തി
|15 March 2022 10:03 AM IST
ഒമാന്‍-ഫ്രാന്‍സ് രാജ്യങ്ങളുടെ വിദേശ കാര്യ മന്ത്രാലയങ്ങള്‍ തമ്മില്‍ തന്ത്രപ്രധാനമായ കൂടി കാഴ്ച നടത്തി. ഒമാനിനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രാലയത്തിലെ നയതന്ത്രകാര്യ അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ഖലീഫ ബിന്‍ അലി അല്‍ ഹര്‍ത്ഥിയ്യും ഫ്രാന്‍സിനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക വിഭാഗം മേധാവി ആനി ഗുഗനും പങ്കെടുത്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും സാമ്പത്തിക, നിക്ഷേപ മേഖലകളില്‍ ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും അവലോകനം ചെയ്തു.
സമാധാനവും സുസ്ഥിരതയും നിലനിര്‍ത്താന്‍ സഹായിക്കുന്ന എല്ലാ ശ്രമങ്ങളും വളരെ പ്രാധാനപ്പെട്ടതാണെന്ന് കൂടിക്കാഴ്ചയില്‍ വിലയിരുത്തി. ഇരു രാജ്യങ്ങളിലെയും നിരവധി ഉദ്യഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.