< Back
Oman
ഒമാൻ ഗവർണർമാരുടെ നേതൃത്വത്തിൽ വികസന പദ്ധതികൾ വിലയിരുത്തി
Oman

ഒമാൻ ഗവർണർമാരുടെ നേതൃത്വത്തിൽ വികസന പദ്ധതികൾ വിലയിരുത്തി

Web Desk
|
17 Dec 2025 2:22 PM IST

നിസ്‌വ, അൽ ഹംറ, ബഹ്‌ല വിലായത്തുകളിലാണ് അവലോകനം നടന്നത്

മസ്കത്ത്: നിസ്‌വ, അൽ ഹംറ, ബഹ്‌ല വിലായത്തുകളിലെ വികസന പദ്ധതികൾ ഒമാൻ ഗവർണർമാർ അവലോകനം ചെയ്തു. നഗര, പൈതൃക, ടൂറിസം പദ്ധതികളിലെ പുരോഗതിയാണ് അവലോകനം നടത്തിയത്. നിസ്‌വ പബ്ലിക് പാർക്ക്, അൽ ദാഖിലിയ ബൊളിവാർഡ് പദ്ധതി എന്നിവയുൾപ്പെടെ നിലവിലുള്ളതും ആസൂത്രണം ചെയ്തതുമായ പദ്ധതികളുടെ പുരോഗതി വിലയിരുത്തി.

അൽ ഹംറയിൽ അൽ അഖ്ർ പൈതൃകമേഖലയുടെ വികസനവും സുസ്ഥിര ടൂറിസത്തെ പിന്തുണക്കുന്നതിൽ പൈതൃകമേഖലയുടെ പങ്കും ഗവർണർമാർ നിരീക്ഷിച്ചു. ബഹ്‌ല സൂഖ് വികസന പദ്ധതിയും അവലോകനത്തിൻ്റെ ഭാഗമായി. പ്രദേശത്തിന്റെ വാസ്തുവിദ്യാപരവും സാംസ്കാരികവുമായ തനിമ നിലനിർത്തിക്കൊണ്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

Similar Posts