< Back
Oman
പ്രവാചകനിന്ദയ്‌ക്കെതിരെ അറബ് ലോകത്തും  പ്രതിഷേധം കനക്കുന്നു; ട്വീറ്റുമായി ഒമാന്‍ ഗ്രാന്‍ഡ് മുഫ്തിയും
Oman

പ്രവാചകനിന്ദയ്‌ക്കെതിരെ അറബ് ലോകത്തും പ്രതിഷേധം കനക്കുന്നു; ട്വീറ്റുമായി ഒമാന്‍ ഗ്രാന്‍ഡ് മുഫ്തിയും

Web Desk
|
5 Jun 2022 10:51 PM IST

ഇന്ത്യയില്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രവാചനിന്ദയ്‌ക്കെതിരെ അറബ് ലോകത്തും പ്രതിഷേധം കനക്കുന്നു. ഖത്തറിനും കുവൈത്തിനും പിന്നാലെ ഒമാനാണിപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രവാചക നിന്ദയ്‌ക്കെതിരെ ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹമ്മദ് അല്‍ ഖലീലിയാണിപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവ്, ലോകമുസ്ലിംകളുടെ നായകനായ പ്രവാചകനും പ്രിയപത്‌നിക്കുമെതിരെ നടത്തിയ ധിക്കാരപരവും അശ്ലീലപരവുമായ പരാമര്‍ശം ലോകത്തുള്ള ഓരോ മുസ്ലിംകള്‍ക്കക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പ്രവാചകനെയും മതത്തിന്റെ വിശുദ്ധിയെയും സംരക്ഷിക്കാന്‍ ലോകമുസ്ലിങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ദേശീയ വക്താവ് നൂപൂര്‍ ശര്‍മ ഗ്യാന്‍വാപി വിഷയത്തില്‍ ഒരു ടെലിവിഷന്‍ ചാനലില്‍ നടന്ന ചര്‍ച്ചക്കിടെയാണ് വിവാദ പരാമര്‍ശം നടത്തിയത്.

Similar Posts