< Back
Oman

Oman
ഒമാൻ ദേശീയ ദിനത്തോടനബന്ധിച്ച് 166 തടവുകാർക്ക് മാപ്പ് നൽകി
|18 Nov 2023 2:21 AM IST
ഒമാൻന്‍റെ 53ാം ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി നിരവധി തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് മാപ്പ് നൽകി.
വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രവാസികൾ ഉൾപ്പെടെ 166 തടവുകാർക്കാണ് മാപ്പ് നൽകിയിരിക്കുന്നത്. ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി കഴിഞ്ഞവർഷം 175 തടവുകാർക്കാണ് മാപ്പ് നൽകിയിരിയിരുന്നത്. ഇതിൽ 65 വിദേശികൾ ഉൾപ്പെട്ടിരുന്നു.
51ാം ദേശീയ ദിനത്തിെൻറ ഭാഗമായി 252തടവുകാർക്കും സുൽത്താൻ മാപ്പ് നൽകിയിരിരുന്നു. ഇതിൽ 84പേർ വിദേശികളായിരുന്നു. 50ാം ദേശീയ ദിനത്തിെൻറ ഭാഗമായി 150 വിദേശികളുൾപ്പെടെ 390പേർക്കും മാപ്പ് നൽകിയിരുന്നു.