< Back
Oman

Oman
അഫ്ഗാനിസ്ഥാന് 88 ടണ്ണിലധികം അവശ്യവസ്തുക്കളും വൈദ്യസഹായവും എത്തിച്ച് ഒമാൻ
|2 Nov 2023 7:38 AM IST
അടുത്തിടെയുണ്ടായ ഭൂകമ്പത്തിൽ വിറങ്ങലിച്ച അഫ്ഗാനിസ്ഥാന് കൈത്താങ്ങുമായി ഒമാൻ. 88 ടണ്ണിലധികം അവശ്യ വസ്തുക്കളും വൈദ്യസഹായവും എത്തിച്ചു.
അഫ്ഗാൻ റെഡ് ക്രസന്റിന് ആണ് സാധനങ്ങൾ കൈമാറിയതെന്ന് ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ അറിയിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ ഉന്നത നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അടിയന്തര സഹായം നൽകിയത്.
