< Back
Oman
Oman has recorded sharp fluctuations in temperatures as the winter cold intensified.
Oman

ശൈത്യകാല തണുപ്പേറി ഒമാൻ; താപനിലയിൽ ഏറ്റക്കുറച്ചിൽ

Web Desk
|
15 Nov 2025 5:56 PM IST

സായിഖ് 7.5°C ലേക്ക് താപനില താഴ്ന്നു, ഹംറാഉദ്ദൂറൂഅ്‌ 32.9°C ലേക്ക് ഉയർന്നു

മസ്‌കത്ത്: ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി(CAA)യുടെ 24 മണിക്കൂറിലെ റീഡിംഗുകൾ പ്രകാരം സായിഖ് 7.5°C ലേക്ക് താപനില താഴ്ന്നു, ഹംറാഉദ്ദൂറൂഇയിൽ 32.9°C ലേക്ക് ഉയർന്നു. പുതിയ ഡാറ്റ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒമാനിൽ താപനിലയിൽ ശ്രദ്ധേയമായ വ്യത്യാസം അനുഭവപ്പെട്ടു. ഉയർന്ന പ്രദേശങ്ങളിൽ ശൈത്യകാല തണുപ്പ് വർധിച്ചു.

സായിഖിൽ ഏറ്റവും കുറഞ്ഞ താപനിലയായി രേഖപ്പെടുത്തിയ 7.5°C സീസണിലെ ഇതുവരെയുള്ള ഏറ്റവും തണുപ്പുള്ള പ്രഭാതങ്ങളിലൊന്നാണ് ബിദിയ (13.7°C), തുംറൈത്ത് (14.0°C), അൽ മസ്‌യൂന (14.0°C), യൻങ്കുൽ (14.1°C), ഹൈമ (14.4°C) എന്നിവയുൾപ്പെടെ മറ്റ് പല സ്ഥലങ്ങളിലും കുറഞ്ഞ താപനില റിപ്പോർട്ട് ചെയ്തത്. വടക്ക്, അൽ ഖാബിൽ 14.5°C ഉം മുഖ്ഷിൻ 15°C ഉം താപനില രേഖപ്പെടുത്തി.

അതേസമയം, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പകൽസമയത്തെ ചൂട് തുടർന്നു. ഹംറാഉദ്ദുറൂഇലാണ് ഏറ്റവും ഉയർന്ന താപനിലയായ 32.9°C രേഖപ്പെടുത്തിയത്. ഫഹൂദ് (32.7°C), ആമിറാത്ത് (32.6°C), സഹം (32.3°C), മഹൂത്ത് (32.3°C), സൊഹാർ (32.3°C), അൽ കാമിൽ വാൽ വാഫി (32.3°C) എന്നിങ്ങനെയും താപനില രേഖപ്പെടുത്തി.

വരും ആഴ്ചകളിൽ രാത്രി തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്. സീസൺ പുരോഗമിക്കുമ്പോൾ പർവതപ്രദേശങ്ങളിലെ താപനില കൂടുതൽ കുറയാൻ സാധ്യതയുണ്ട്.

Similar Posts